കോട്ടയം: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയിൽ രക്തം പൊടിയുക, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് ലക്ഷണങ്ങൾ.
എലി,അണ്ണാൻ, മരപ്പട്ടി, പൂച്ചാകന്നുകാലികൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളമോ മറ്റ് വസ്തുക്കളോ വഴി ഉളള സന്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. ശരീരത്തിൽ മുറിവുളളവർ മലിനജല സന്പർക്കം ഒഴിവാക്കണം.
കെട്ടിക്കിടക്കുന്നതും കലങ്ങിയതുമായ വെള്ളത്തിൽ കുളിക്കരുത്.
ഓടകൾ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവയിൽ കൈയുറ, കാലുറ എന്നിവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനി വരാൻ സാധ്യതയുണ്ട്. സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സയ്ക്ക് വിധേയമാകണം. എലിപ്പനിക്കെതിരെയുളള മുൻകരുതൽ ചികിത്സ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. പ്