പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നതിനെ തുടർന്ന് പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയെങ്കിലും ജലവിഭവവകുപ്പ് ജനങ്ങളെ അറിയിച്ചില്ല.
ഇതോടെ അപ്രതീക്ഷിതമായി പുഴകളിൽ വെള്ളം ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടർന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും.
ഡാം തുറക്കുന്നതു സംബന്ധിച്ച് തമിഴ്നാട് ജലവിഭവവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകേണ്ടതെന്നായിരുന്നു ജലവിഭവവകുപ്പിന്റെ വാദം.
ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്.