പ്രശസ്ത ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാണ് ആലിയയുടെ ആദ്യ ഡോക്യുമെന്ററി. തന്റെ സ്കൂളിനായാണ് ആലിയ ഈ ഡോക്യുമെന്ററി ഒരുക്കുന്നത്.
മകളേയും മകളുടെ ആദ്യ സംവിധാനത്തേയും കുറിച്ചുള്ള വിശേഷങ്ങള്‍ അനുരാഗ് കശ്യപ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആസ്വാദകരുമായി പങ്കുവച്ചത്. ഒപ്പം ഡോക്യുമെന്ററിയുടെ യുട്യൂബ് ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മകളെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്നും അനുരാഗ് തന്റെ ട്വീറ്റില്‍ കുറിച്ചു.