ബോളിവുഡ് നായിക ആലിയ ഭട്ട് മലയാളത്തിൽ അഭിനയിക്കുന്നു. പക്ഷെ ചലച്ചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്. ദുൽഖറിന്റെ കൂടെ മൊബൈൽ ബ്രാൻഡിന്റെ പരസ്യത്തിലാണ് ആലിയ അഭിനയിക്കുന്നത്. പ്രമുഖ മൊബൈൽ കന്പനിയുടെ റീജിയണൽ ബ്രാൻഡ് അംബാസഡർ ആയി ദുൽഖർ ഈ അടുത്ത് ഒപ്പു വച്ചിരുന്നു. ദുൽഖർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ അടുത്ത നാളിൽ ആലിയ ഭട്ടിന്റെ കൂടെ ഈ മൊബൈൽ കന്പനിയുടെ പ്രചരണത്തിൽ അംഗമായതായി അറിയിച്ചിരുന്നു.
റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. ശ്രുതി ഹാസനും ദിൽജിത് ദോസനുമാണ് മറ്റു റീജിയ ണൽ ബ്രാൻഡ് അംബാസഡർമാർ. മുൻപ് മണിരത്നത്തിന്റെ ഓ കെ കണ്മണി എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയാവാൻ ആലിയ ഭട്ടിനെ ക്ഷണിച്ചിരുന്നുവെങ്കിലും മറ്റു ചില പ്രൊജക്ടിന്റെ തിരക്ക് കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ദക്ഷിണേന്ത്യയിൽ ഇപ്പോൾ തന്നെ ഏവർക്കും പ്രിയപ്പെട്ട നടനായി മാറിക്കഴിഞ്ഞു ദുൽഖർ. ദക്ഷിണേന്ത്യയിൽ നിന്നും മാത്രമല്ല ബോളിവുഡിൽ നിന്നും ദുൽഖറിന് ഓഫറുകൾ വരുന്നുണ്ട്. ബിജോയി നന്പ്യാരുടെ ചിത്രമായ സോളോ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ ദുൽഖർ. ദുൽഖർ നായകനായ കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രം മേയിൽ തിയറ്ററിലെത്തും.