ഭാരതം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കാനൊരുങ്ങുന്പോഴും, പൂർണ്ണ സ്ത്രീ സ്വാതന്ത്ര്യം ഇന്നും വാചകങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. സ്ത്രീകൾ ഇന്നും മാനസിക, ശാരീരിക പീഡനങ്ങളേറ്റ് പിടയുന്നു. സ്ത്രീകൾ നേരിടുന്ന ഈ ദുരന്തത്തിലേക്ക് വെളിച്ചം വീശുകയാണ് ആലിയ എന്ന ചിത്രം. യെസ് കന്പനിയുടെ ബാനറിൽ എ. കെ. ഷാൻ നിർമാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നീതി നിഷേധിക്കപ്പെടുന്ന പെണ്വർഗത്തെക്കുറിച്ചുള്ള വാർത്തകൾ നിത്യേന പെരുകിക്കാണ്ട ിരിക്കുന്നു. അറിഞ്ഞ വാർത്തകളെക്കാൾ ഏറെയാണ് അറിയാത്ത വാർത്തകൾ. ലോകത്തെ തന്നെ ഞെട്ടിക്കുന്ന എത്രയെത്ര വാർത്തകൾ. പക്ഷേ, ആരും പ്രതികരിക്കുന്നില്ല. ഈ ഘട്ടത്തിൽ ആലിയ എന്ന ചിത്രത്തിലൂടെ പ്രതികരിക്കുകയാണ് സംവിധായകൻ ഷാൻ.
ഒരു യഥാസ്ഥിതിക മുസ്ളിം കുടുംബത്തിൽ ജനിച്ചവളാണ് ആലിയ. സാധാരണ പെണ്കുട്ടികളെപ്പോലെ അവൾ നിറമുള്ള ധാരാളം സ്വപ്നങ്ങൾ കണ്ട ു. പക്ഷേ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അവൾ തിരിച്ചറിഞ്ഞപ്പോൾ, തകർന്നു പോയി. മാനസിക വ്യഥകളുടെയും, സംഘർഷത്തിനന്റേയും നാളുകളായിരുന്നു പിന്നീട്. അതിനിടയിൽ ധാരാളം കഥാപാത്രങ്ങളിലൂടെ അവൾ കടന്നുപോയി. ആത്മനോവിന്റെ കനൽ ചൂടേറ്റ് പൊള്ളിയപ്പോൾ ആലിയ ആ തീരുമാനമെടുത്തു. അവളുടെ തീരുമാനം ആനുകാലിക സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു.
നിരവധി ചർച്ചകൾക്കും പുനർ ചിന്തനത്തിനും വിധേയമാകേണ്ട ചില വിഷയങ്ങളാണ് ആലിയയിലൂടെ എ.കെ. ഷാൻ ആവിഷ്കരിക്കുന്നത്. അമൃത ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഡാൻസർ ജൂറിയറിലൂടെ ശ്രദ്ധേയയായ ഗോപികാ വിക്രമനാണ് മുഖ്യ കഥാപാത്രമായ ആലിയയെ അവതരിപ്പിക്കുന്നത്. യെസ് കന്പനിയുടെ ബാനറിൽ എ.കെ. ഷാൻ രചന, സംവിധാനം നിർവഹിക്കുന്ന ആലിയ പൂർത്തിയായി.
പ്രൊഡ്യൂസർ മുജീബ് സോണി, കാമറ – ജയപ്രകാശ്, സംഭാഷണം – സെന്തിൽ വിശ്വനാഥ്, മ്യൂസിക് – റോണി റാഫേൽ, രചന – മോചിത, ആലാപനം – രാജലക്ഷ്മി, കോറിയോഗ്രാഫി – സജ്നാ നജാം, എഡിറ്റിംഗ് – ശ്യാം, ശബ്ദമിശ്രണം – പ്രദീപ് മുടവൻമുഗൾ, അസ്േസിയേറ്റ് ഡയറക്ടർ – ശ്യം, സ്റ്റിൽസ് – ഉദയൻ പെരുന്പഴുതൂർ, പി.ആർ.ഒ – അയ്മനം സാജൻ.ഗോപികാ വിക്രമൻ, ഉമാനായർ, രാഗീഷ് രാജ്, ശ്രീരാജ്, ശ്രീധരൻ നന്പൂതിരി, ബേബി വൈഗ, ഹക്കീം എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
-അയ്മനം സാജൻ.