നടന്മാരെ അപേക്ഷിച്ച് സിനിമയിൽ നടിമാരുടെ കരിയർ വളരെ കുറച്ച് കാലം മാത്രമെ ഉണ്ടാവാറുള്ളു എന്നും എന്നാൽ തനിക്ക് തൊണ്ണൂറു വയസ് എത്തുന്നതുവരെ അഭിനയം തുടരണമെന്നാണ് ആഗ്രഹമെന്നും ബോളിവുഡ് നടി ആലിയ ഭട്ട്. സിനിമയിൽ നിന്നു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നടിമാരുടെ അവസരം മുഴുവനായും ഇല്ലാതെയാവും. കുടുംബം, കുട്ടികൾ എന്നിങ്ങനെ ബാധ്യത വരുന്പോൾ അവരെ തേടി നല്ല സിനിമകൾ വരില്ല, അത് മാറ്റണം.
നടിമാർ വിവാഹം കഴിഞ്ഞ് നാൽപത്, അന്‍പത്, അറുപത്, എഴുപത് എന്നിങ്ങനെ ഏത് പ്രായത്തിലാണെങ്കിലും അതിൽ മാറ്റമില്ലെന്നും ആലിയ സൂചിപ്പിക്കുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ മിടുക്കിയാണ് ആലിയ ഭട്ട്. പ്രായം വളരെ കുറവാണെങ്കിലും ക്യൂട്ട് ആലിയ സിനിമാ ജീവിതത്തിൽ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്. അതിനിടെ നടൻ സിദ്ധാർഥുമായുണ്ടായിരുന്ന പ്രണയം തകർച്ചയിലേക്കെത്തിയത് വലിയ വാർത്തയായിരുന്നു. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ 2012 ലായിരുന്നു നായികയായി ആലിയ ബോളിവുഡിൽ അരങ്ങേറിയത്. ശേഷം ഒരുപാട്് സിനിമകളിൽ അഭിനയിച്ച് ബോളിവുഡിന്റെ പ്രിയ നടിയായി വളർന്നു.