ക്രിസ്മസ് ആയാല്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവു മാത്രമാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ തനിക്ക് സാന്താക്ലോസിനെ നേരിട്ടറിയാമെന്ന് നടി ആലിയ ഭട്ട് പറയുന്നു. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ആലിയയുടെ സാന്താ.
“യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ സാന്തയായി കരുതുന്ന ഒരാളെയുള്ളൂ, കരണ്‍”-ആലിയ പറയുന്നു. അതിന്റെ കാരണവും താരം തന്നെ പറയും. “നമ്മള് ആഗ്രഹിക്കുന്ന സമ്മാനങ്ങള്‍ തരുന്നതാണല്ലോ സാന്താക്ലോസിന്റെ പതിവ്. എനിക്ക് ജീവിതത്തില്‍ ഏറ്റവുമധികം സമ്മാനങ്ങള്‍ തന്നിട്ടുള്ളത് അദ്ദേഹമാണ്.” ആലിയ എപ്പോഴൊക്കെ കരണിന്റെ ഓഫീസില്‍ പോയാലും ആലിയയ്ക്ക് കൈനിറയെ സമ്മാനങ്ങള്‍ ലഭിക്കും. അത് ഭംഗിയുള്ള സണ്‍ഗ്ലാസുകള്‍ മുതല്‍ ആലിയ ആഗ്രഹിക്കുന്നതെന്തുമാകാം. കരണ്‍ ആഗ്രഹിച്ചു വാങ്ങിയ ഒരു വസ്തുവാണെങ്കില്‍പോലും ആലിയയ്ക്ക് ഇഷ്ടപ്പെട്ടെന്നൊരു വാക്കു പറഞ്ഞാല്‍ മതി സ്വന്തമാക്കാന്‍.
2012 ല്‍ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ആലിയ ചലച്ചിത്രരംഗത്ത് എത്തുന്നത്. ശേഷം കരണ്‍ നിര്‍മാതാവായ കപൂര്‍&സണ്‍സ്, ഡിയര്‍ സിന്ദഗി, 2 സ്റ്റേറ്റ്സ്, ഷാന്താര്‍, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ എന്നീ സിനിമകളിലും ആലിയ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.