പൊതുജനങ്ങളുടെ കണ്ണിൽ നിന്നു മാറ്റിനിർത്തി മകളെ വളർത്താനാണ് ആഗ്രഹിക്കുന്നത്. എങ്ങനെയാണ് കാമറക്കണ്ണുകളിൽ നിന്നു അകറ്റി നിർത്തി മകളെ വളർത്തേണ്ടതെന്ന ആശങ്കയുണ്ട്.
ഇക്കാര്യത്തെ കുറിച്ച് രൺബീറിനോടും സുഹൃത്തുക്കളോടും നിരന്തരം സംസാരിക്കാറുണ്ട്. അവളുടെ ജീവിതത്തിലേക്ക് യാതൊരുവിധത്തിലുള്ള കടന്നുകയറ്റങ്ങളും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഈ വഴിയാണ് ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അവൾ വളരുമ്പോൾ അവളുടെ വഴികൾ തെരഞ്ഞെടുക്കട്ടെ. ഇപ്പോഴത്തെ തീരുമാനം ഇങ്ങനെയാണ്.
ഭാവിയിൽ മകൾ അഭിനയരംഗത്തേക്കു വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പറയാൻ കഴിയില്ല. അത് എങ്ങനയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വലിയ പദ്ധതികളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.-ആലിയ ഭട്ട്