ബോളിവുഡിലെ പാപ്പരാസികളെല്ലാം ആ ഫോട്ടോയ്ക്കു പിന്നാലെയാണ് ഇപ്പോള്‍. സൂം ചെയ്തും ലെന്‍സ് ഉപയോഗിച്ചും ഒടുവില്‍ അവര്‍ ആ സത്യം കണ്ടെത്തിയിരിക്കുന്നു. സംഭവം മറ്റൊന്നുമല്ല, ആലിയ ഭട്ടിന്റെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും പ്രണയമാണ്. ഇരുവരും തമ്മില്‍ അടിച്ചുപിരിഞ്ഞെന്ന് ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, അനുഷ്ക ശര്‍മയുടെ ഒരൊറ്റ ഫോട്ടോയില്‍ എല്ലാവരും ആ സത്യം മനസിലാക്കി. ഇരുവരും തമ്മില്‍ യാതൊരു പ്രശ്നമില്ല. മാത്രമല്ല തരംകിട്ടുമ്പോള്‍ പരസ്പരം ചുംബിക്കാറുമുണ്ടെന്നുമാണ് പാപ്പരാസികള്‍ കണ്ടെത്തിയത്.
ഫിലിംഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിയിലെടുത്ത ഒരു ഫോട്ടോയാണ് കള്ളി പൊളിച്ചത്. ജിതേഷും അനുഷ്കയും ചേര്‍ന്നുള്ള ഒരു സെല്‍ഫിയില്‍ ഇരുവര്‍ക്കും പുറകിലായി ഒരു സ്ത്രീയും പുരുഷനും ചുംബിച്ചു നില്ക്കുന്ന നേര്‍ത്ത ദൃശ്യമുണ്ട്. പാപ്പരാസികള്‍ സൂം ചെയ്തു നോക്കിയപ്പോള്‍ പാപ്പരാസികള്‍ക്ക് ആളെ മനസിലായി. ആലിയയും സിദ്ധാര്‍ഥും! അതു ഗാഢചുംബനത്തില്‍. അറിയാതെടുത്തൊരു സെല്‍ഫിയില്‍ പാവം ആലിയ പെട്ടതറിഞ്ഞ് അനുഷ്ക ഇപ്പോള്‍ ഒളിച്ചുനടക്കുകയാണത്രേ.