നടി ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള പ്രണയം ആലിയയുടെ ആദ്യചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയർ റിലീസ് ചെയ്ത കാലം മുതൽ ബോളിവുഡിന്റെ ഇഷ്ടവിഷയം ആയിരുന്നു.പിന്നീട് ആലിയയും രൺബീർ കപൂറും പ്രണയത്തിലാണെന്നായി വാർത്തകൾ. പക്ഷെ രൺബീർ ഇൗ വാർത്ത നിഷേധിച്ചു.
ഇപ്പോൾ വ്യവസായ പ്രമുഖനായ സുനിൽ മിത്തലിന്റെ മകൻ കവിൻ മിത്തലുമായി ആലിയ പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പ്. എന്തായാലും ആലിയയും കവിനും ഇത് നിഷേധിച്ചിട്ടില്ല.