ആലിയ ഭട്ട് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിദേശത്ത് ഷൂട്ടിംഗിനെത്തിയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ രണ്‍ബീർ ഇന്ത്യയിൽനിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് ആലിയ ഭട്ട്.
രണ്‍ബീർ കപൂറുമായുള്ള വിവാഹശേഷം ലണ്ടനിലേക്ക് പോയ ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു. അതിനിടെയാണ് ഗർഭിണിയാണെന്ന വാർത്ത താരം പുറത്തുവിട്ടത്.
വാർത്ത പുറത്തുവന്നതു മുതൽ ആലിയയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഗർഭകാല പരിചരണത്തെക്കുറിച്ചുമൊക്കെ കുറിപ്പുകൾ വന്നുതുടങ്ങി.
അതിനിടെ, ആലിയയെ ലണ്ടനിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ രണ്‍ബീർ ഇന്ത്യയിൽനിന്നു പുറപ്പെട്ടുവെന്നുവരെ ചിലർ പടച്ചു വിട്ടു.
ഇൻസ്റ്റഗ്രാമിൽ അത്തരത്തിൽ വന്നൊരു കുറിപ്പ് കയ്യോടെ പൊക്കിയിരിക്കുകയാണ് ആലിയ.
വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ആലിയ മറുപടി കൊടുത്തത്.
ചിലരുടെ തലയിൽ നമ്മൾ ഇപ്പോഴും പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒട്ടും വൈകിയിട്ടില്ല!!!
ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല. ഞാൻ ഒരു സ്ത്രീയാണ്, പാഴ്സലല്ല!. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല.
അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്.
ഈ പുരാതന ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കാമോ? എങ്കിൽ ഞാൻ പൊക്കോട്ടെ, എന്റെ ഷോട്ട് റെഡിയാണ്.’ ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.