ബോളിവുഡ് നടൻ രണ്‍ബീർ കപൂറിന്റെയും നടി ആലിയ ഭട്ടിന്റെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വീണ്ടും ബോളിവുഡിൽ വാർത്ത പ്രചരിക്കുന്നു. നടി ദീപിക പദുകോണാണ് താര വിവാഹത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ഫിലിം കന്പനിക്ക് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.
താരങ്ങളുടെ പ്രണയത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായപ്പോൾ തന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ക്ഷണക്കത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതൊക്ക വ്യാജമാണെന്ന് ചൂണ്ടിക്കാണ്ടി താരങ്ങളും അവരുമായി ബന്ധപ്പെട്ട വ്യത്തങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയ നടിയും രണ്‍ബീറിന്റെ മുൻകാമുകിയുമായ ദീപിക രംഗത്തെത്തിയിരിക്കുന്നത്.
ഫിലിം കന്പനി സംഘടിപ്പിച്ച ടോക്ക് ഷോയിൽ ആണ് ദീപികയുടെ വെളിപ്പെടുത്തൽ . ആലിയഭട്ട്, രണ്‍വീർ സിങ്, വിജയ് ദേവേരകൊണ്ട, ആയുഷ്മാൻ ഖുറാന, മനോജ് വാജ്പോയി, വിജയ് സേതുപതി, പാർവതി എന്നിവർ പങ്കെടുത്ത ചാറ്റ് ഷോയിൽ, ഇന്ത്യൻ സിനിമയിൽ നിന്ന് ആരുടെ അടുത്ത് നിന്നാകും താങ്കൾ ഉപദേശം സ്വീകരിക്കുക എന്ന് വിജയ് ദേവേരകൊണ്ടയോടുള്ള അവതാരകയുടെ ചോദ്യമാണ് തുടക്കമിട്ടത്.
ദീപികയേയും ആലിയയേയും വലിയ ഇഷ്ടമാണ്. എന്നാൽ ദീപികയുടെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടിയുമായി ദീപിക എത്തുകയായിരുന്നു. ആലിയയും വിവാഹിതയാകാൻ പോകുകയാണ്… ഉടൻ തന്നെ ഇതിന് മറുപടിയുമായി ആലിയ എത്തി. എക്സ്ക്യൂസ് മീ, ഇത് ഇപ്പോൾ എന്തിനാണ് പറയുന്നതെന്ന് ആലിയ ചോദിച്ചു. താൻ വെറുതെ പറഞ്ഞതാണെന്ന് പിന്നീട് ദീപിക മാറ്റി പറയുകയും ചെയ്തു. എന്തായാലും ആലിയ-രണ്‍ബീർ വിവാഹം ബോളിവുഡിൽ വീണ്ടും ചർച്ചാവിഷയമായിട്ടുണ്ട്.