ബോളിവുഡിലെ കമിതാക്കളായ ആലിയ ഭട്ടും രണ്‍ബീർ കപൂറും വിവാഹിതരാകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. വരുന്ന ഡിസംബറിൽ ഇരുവരുടെയും വിവാഹം നടക്കും.
ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ നാലിനാണ് റിലീസാവുന്നത്.
ഈ ചിത്രം പ്രദർശനത്തിനെത്തിയ ശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറെനാളായി പ്രണയത്തിലായ ഇവരുടെ വിവാഹത്തിന് ഇരുവീട്ടുകാരും അടുത്തിടെയാണ് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തുന്നത്.
നേരത്തെ ഇവരുടെ വ്യാജ വിവാഹ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ജനുവരി 22 ആയിരുന്നു വ്യാജ ക്ഷണക്കത്തിലെ വിവാഹ തീയതി.