കളിക്കിടെ വസ്ത്രമൂരി വനിതാ ടെന്നീസ് താരം, ലോകം മുഴുവന്‍ കണ്ട ദൃശ്യത്തില്‍ നടപടിയെടുത്ത് സംഘാടകര്‍, പുലിവാലു പിടിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റി, സംഭവം ഇങ്ങനെ

ടെന്നീസ് മത്സരത്തിനിടെ വസ്ത്രം മാറ്റുന്നത് വലിയ കാര്യമല്ല. എന്നാല്‍ കോര്‍ട്ടില്‍ നിന്ന് വനിതാ താരം ഇങ്ങനെ ചെയ്താലോ? യുഎസ് ഓപ്പണിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റാണ് വിവാദ താരം. മത്സരത്തിനിടെ ആലിസ് കോര്‍നെറ്റ് വസ്ത്രം മാറുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് ഇട്ടിരുന്ന ടോപ്പഴിച്ച് തിരിച്ചിടുകയായിരുന്നു.

വസ്ത്രം ഊരിയ വനിതാ താരത്തിനെതിരെ യുഎസ് ഓപ്പണ്‍ അധികൃതര്‍ നടപടിയെടുത്തു. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നെവാക് ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് യുഎസ് ഓപ്പണ്‍ അധികൃതര്‍ ആലീസിനെതിരെ നടപടിയെടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.

വിവാദം കത്തിക്കയറിയതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ഇടവേളയില്‍ ചെയറില്‍ വന്നിരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലീസിന് പെനാല്‍റ്റിയോ ഫൈനോ നല്‍കിയിട്ടില്ലെന്നും താക്കീത് മാത്രമാണ് നല്‍കിയതെന്നും ഔദ്യോഗിക ട്വിറ്ററിലൂടെ അധികൃതര്‍ വ്യക്തമാക്കി.

Related posts