ഇ​നി​യി​ല്ല, ഓ​ൾ പ്ര​മോ​ഷ​ൻ; സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ഓ​രോ സ​ബ്ജ​ക്‌‌​ടി​നും മി​നി​മം മാ​ർ​ക്ക് വേ​ണം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ഓ​രോ സ​ബ്ജ​ക്‌‌​ടി​നും മി​നി​മം മാ​ർ​ക്ക് ന​ട​പ്പാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് 30 ശ​ത​മാ​നം വീ​തം മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്കാ​ണ് വി​ജ​യി​ക്കാ​നാ​കു​ക.

ഉ​ദാ​ഹ​ര​ണ​ത്തി​ന് 100 മാ​ർ​ക്കി​ന്‍റെ പ​രീ​ക്ഷ​യി​ൽ 80 മാ​ർ​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും 20 മാ​ർ​ക്ക് അ​ധ്യാ​പ​ക​ർ വി​ല​യി​രു​ത്തു​ന്ന നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മാ​യി ന​ൽ​കും. ഇ​തി​ൽ എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ 24 മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക്കാ​ണ് ജ​യി​ക്കാ​നാ​കു​ക. 50 മാ​ർ​ക്കി​ന്‍റെ പ​രീ​ക്ഷ​യി​ലാ​കു​ന്പോ​ൾ 12 മാ​ർ​ക്ക് മി​നി​മം വേ​ണം.

2024-25 അ​ക്കാ​ദ​മി​ക് വ​ർ​ഷം എ​ട്ടാം ക്ലാ​സി​ലും 2025-26 വ​ർ​ഷം 8, 9 ക്ലാ​സു​ക​ളി​ലും 2026-27ൽ 8, 9, 10 ​ക്ലാ​സു​ക​ളി​ലും സ​ബ്ജ​ക്‌​ട് മി​നി​മം ന​ട​പ്പാ​ക്കാ​നാ​ണ് തി​രു​മാ​നം. ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് മി​നി​മം മാ​ർ​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ​ഠ​ന പി​ന്തു​ണ ന​ൽ​കി ര​ണ്ടാ​ഴ്ച​യ്ക്ക​കം വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും.

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മി​ക​ച്ച അ​ക്കാ​ദ​മി​ക് നി​ല​വാ​രം ഒ​രു​ക്കു​ക​യാ​ണു ല​ക്ഷ്യം. നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​നും മെ​രി​റ്റ് മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കും.

Related posts

Leave a Comment