ലൈംഗികാരോപണം നേരിടുന്ന കൊച്ചിയിലെ ടാറ്റു ആര്സ്റ്റിറ്റ് സുജീഷ് പല സ്ത്രീകളോടും മോശമായി പെരുമാറിയതിന് താന് ദൃക് സാക്ഷിയെന്ന് മുന് സഹപ്രവര്ത്തകന്.
ടാറ്റു സ്റ്റുഡിയോയില് വരുന്ന പലര്ക്കും ഇക്കാര്യത്തിന് താന് മുന്നറിയിപ്പ് നല്കിയിട്ടുള്ളതായും ഇയാള് പറയുന്നു.
സുജീഷിന്റെ കൂടെ ഏകദേശം ഒന്നര വര്ഷം മാത്രമേ നിന്നിട്ടുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.
നിരവധി ടാറ്റു ആര്ട്ടിസ്റ്റുകളെ തനിക്ക് പരിചയമുണ്ടെങ്കിലും സുജീഷ് അവിടെ ആര്ട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് താന് കണ്ടതെന്നും അത് തനിക്ക് ഒരിക്കലും അംഗീകരിക്കാന് കഴിയുന്ന കാര്യങ്ങള് അല്ലായിരുന്നുവെന്നും ഇയാള് പറയുന്നു.
സുജീഷിന്റെ രീതികളെക്കുറിച്ച് ഇയാള് പറയുന്നതിങ്ങനെ…ഒരു കസ്റ്റമര് വന്നാല്, അതിപ്പോള് ഒരു കപ്പിള് ആണെങ്കില് കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകള്ക്കാണെങ്കില് അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും.
കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോര് ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമല് ടാറ്റൂ ആണെങ്കിലും 2-3 മണിക്കൂര് വരെയൊക്കെ എടുത്തിട്ടാണ് തീര്ക്കുക.
സത്യത്തില് അത്രയും സമയം ഒരു മിനിമല് ടാറ്റുവിന് ആവശ്യമില്ലെന്നും 15000-20000 റേഞ്ചിലുള്ള വര്ക്ക് നിസ്സാര സമയത്തിനുള്ളില് തീര്ക്കുന്ന ഇയാള് മിനിമല് വര്ക്കിനു വേണ്ടി എന്തിന് ഇത്രയും സമയം ചിലവഴിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഇതെല്ലാം അവിടെ കയറിയ കാലത്താണ്. പിന്നെ പിന്നെയാണ് കാര്യങ്ങള് മനസിലായി തുടങ്ങിയത്. ഒരിക്കല് ഒരു പെണ്കുട്ടിയെ റൂമില് കൊണ്ടു പോയി മോശമായി പെരുമാറിയതിന് ഇയാളെ പെണ്കുട്ടി ‘ശരിക്ക് പെരുമാറി’യെന്നും സുഹൃത്ത് പറയുന്നു.
അന്ന് മുഖം വീങ്ങിയാണ് ഇയാള് റൂമിനു പുറത്തു വന്നത്. ഇയാള്ക്ക് പല തവണ മുന്നറിയിപ്പ് നല്കിയെങ്കിലും സുജീഷ് അത് ഗൗനിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.
പെണ്കുട്ടികള് ടാറ്റു ചെയ്യാന് വരുമ്പോള് ഒറ്റയ്ക്ക് വരരുതെന്നും സുഹൃത്തുക്കളെയും വീട്ടുകാരെയോ ഒപ്പം കൂട്ടണമെന്നും താന് പറയാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
പ്രൈവറ്റ് പാര്ട്ട്സില് ടാറ്റൂ ചെയ്യാനാണെങ്കില് അവരോട് കൂടെ നില്ക്കാന് പറയണം, പ്രത്യേകിച്ച് ഇവിടുത്തെ കേസില് എന്നെല്ലാം ഞാന് പറയാറുണ്ട്.
അതുവേണ്ട എന്ന് പുള്ളി പറഞ്ഞാലും നിങ്ങള് നിര്ബന്ധിക്കണം ഇല്ലെങ്കില് ശരിയാവില്ല എന്നും എടുത്ത് പറയും. പക്ഷേ സുജീഷുമായി നല്ല അടുപ്പമുള്ളവരോട് ഒരിക്കല് പറഞ്ഞിട്ട് അവര് അത് അങ്ങനെ തന്നെ പുള്ളിയോട് പോയി പറഞ്ഞു.
ഇവിടുത്തെ സ്റ്റാഫ് ഞങ്ങളോട് ഈ രീതിയില് പറഞ്ഞു എന്നൊക്കെ. അതിന്റെ പേരില് ചെറിയ സംസാരവും വഴക്കും ഉണ്ടായിട്ടാണ് ഞാന് അവിടെനിന്നും ഇറങ്ങുന്നത്.
പിന്നെ ഞാന് സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുകയായിരുന്നു. അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് പ്ലാന് ഒന്നും ഇല്ലായിരുന്നു.
ഇതെല്ലാം എന്നെങ്കിലും പുറത്ത് വരും എന്ന് അന്നേ ഞാന് സുജീഷിനോട് പറഞ്ഞതാ. ഇത് താമസിച്ചു പോയി. ഒരാള് കാരണം ഒത്തിരി പേര് പക്ഷേ അനുഭവിക്കേണ്ടി വരുന്നതിലാണ് വിഷമം.
ആ കുട്ടി കോടതിയില് പോകണം എന്ന് തന്നെയാണ് ആഗ്രഹം. ഒത്തിരി പെണ്കുട്ടികള് ഇനിയും തുറന്നുപറയും എന്ന് തന്നെയാണ് കരുതുന്നത്. അയാള്ക്ക് തക്ക ശിക്ഷ കിട്ടണം.
എല്ലാത്തിനും അവരുടെ കൂടെ നില്ക്കും. അറിയാവുന്ന കാര്യങ്ങള് പറയും. നമ്മളെ പോലുള്ള ആര്ട്ടിസ്റ്റുകളെ വിശ്വസിച്ചാണ് പലരും വരുന്നത്.
അവരോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ആര്ട്ടിനെ സ്നേഹിക്കുന്ന ആളെന്ന നിലയില് ഒരിക്കലും ക്ഷമിക്കാന് കഴിയാത്ത ഒന്നാണ്. സുഹൃത്ത് വ്യക്തമാക്കുന്നു.