സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ.
ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്.
മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി.
സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്.
സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്.
സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു.
സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി കെ ശശിക്കെതിരെ ഉയര്‍ന്നത്.
പരാതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനിച്ചത്.
21 അംഗ ഏരിയ കമ്മിറ്റിയില്‍ 16 പേര് ശശിയെ പിന്തുണച്ചു. ബാക്കിയുള്ളവരില്‍ ശശിയെ ശക്തമായി പിന്തുണച്ചിരുന്ന രണ്ടു പേര് നിശ്ശബ്ദത പാലിച്ചെന്നും ലോക്കല്‍ കമ്മിറ്റിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്നും ശശി പക്ഷം സൂചിപ്പിക്കുന്നു.
യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനൊപ്പം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്തു.
ആരും തമ്പുരാനാകാന്‍ ശ്രമിക്കേണ്ടെന്നും പാര്‍ട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു യോഗത്തില്‍ പറഞ്ഞു.
ശരികേടുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാര്‍ട്ടിയില്‍ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു വ്യക്തമാക്കി.
യോഗം നടക്കുന്ന ഏരിയ കമ്മിറ്റി ഓഫിസില്‍ പി കെ ശശി എത്തിയെങ്കിലും ജില്ലാ സെക്രട്ടറിയെ കണ്ട ശേഷം യോഗം തുടങ്ങും മുന്‍പ് മടങ്ങി.
ശശിക്കെതിരെ പരാതി നല്കിയ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ കെ മന്‍സൂറും യോഗത്തില്‍ പങ്കെടുത്തു. ശശിക്കെതിരെ അന്വേഷണം വേണമെന്ന് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത് ശശിയ്ക്ക് ആശ്വാസമായി. പരാതി സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ കാരണം മന്‍സൂറാണെന്നും മന്‍സൂറിനെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
യോഗങ്ങളിലെ വിവരങ്ങള്‍ ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്നാണ് അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കുക.