കൊച്ചി: നടൻ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി യുവ നടി രേവതി സമ്പത്ത്. ഫോണിലൂടെ റിയാസ് ഖാൻ തന്നോട് അശ്ലീലമായി സംസാരിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി.
അതേസമയം, സിദ്ധിഖിനെതിരെ തെളിവുകള്‍ ഉണ്ടെന്നും രേവതി സമ്പത്ത് പറഞ്ഞു. കേസുമായി മുന്നോട്ടുപോയാൽ കരിയറിൽ തലവേദനയാകും. ഇപ്പോഴേ മനസ്സമാധാനം കിട്ടുന്നില്ല. നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പുണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.
2016ല്‍ പ്രായപൂര്‍ത്തിയാകും മുമ്പ് സിദ്ധിഖ് തന്നെ പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിന് പിന്നാലെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന് സിദ്ദിഖ് രാജിവയ്ക്കുകയും ചെയ്തു.