ഹേംനാഥ് ആളത്ര ശരിയായിരുന്നില്ല ! സുഹൃത്തിനൊപ്പം നൃത്തം ചെയ്തതിന്റെ പേരില്‍ ചിത്രയെ ക്രൂരമായി പീഡിപ്പിച്ചു; ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍…

നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍.ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്.

പരാതികള്‍ ബലപ്പെടുത്തും വിധം ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു.

അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ചിത്ര ഈ ആവശ്യം നിരാകരിച്ചപ്പോള്‍ അതിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.

നടി ചിത്രയുടെ മരണത്തില്‍ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.ചിത്രയുടെ അച്ഛന്‍ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നസ്രത്ത്പേട്ട പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ് ഹേംനാഥിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ഹേംനാഥിന്റെ അച്ഛന്‍ രവിചന്ദ്രന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഈനിലയിലാണ് കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയത്.

ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാല്‍ പൊലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂര്‍ ആര്‍.ഡി.ഒ.യും അന്വേഷണം നടത്തിയിരുന്നു.

മരണത്തിന് പിന്നില്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതോ കാരണത്താല്‍ നടി ജീവനൊടുക്കിയിരിക്കാമെന്നുമാണ് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ വിശദവും സുതാര്യവുമായ അന്വേഷണമാവശ്യപ്പെട്ട്, കേസ് സി.ബി.സിഐ.ഡി.ക്ക് കൈമാറണമെന്ന് നേരത്തേ ചിത്രയുടെ അമ്മ വിജയ മുഖ്യമന്ത്രിയുടെ സി.എം. സെല്ലില്‍ നിവേദനം നല്‍കിയിരുന്നു.

ഡിസംബര്‍ ഒമ്പതിനാണ് ചിത്ര നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. ഡിസംബര്‍ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment