തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ പൊതുപരിപാടികള്‍ക്ക് കാഴ്ചക്കാരായി വിട്ടുനല്‍കുന്നത് കർശനമായി വിലക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
പഠന സമയത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ മറ്റ് പരിപാടികള്‍ക്ക് വാടകയ്ക്ക് നല്കരുതെന്ന്നിര്ദേശം നൽകിയിട്ടുണ്ട്.പഠനത്തോടൊപ്പം സ്പോട്സും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് മൈതാനം നിര്‍ബന്ധമാക്കും.
മൈതാനമുള്ള സ്കൂളുകളില്‍ അവിടെ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മൈതാനമില്ലാത്ത സ്കൂളുകള്‍ക്ക് നിശ്ചിത വര്‍ഷത്തിനുള്ളില്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. നാലരലക്ഷത്തോളം കുഞ്ഞുങ്ങള്‍ ആണ് നാളെ ഒന്നാം ക്ലാസിലേക്കെത്തുന്നത്.