മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്കിയ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം.
എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു.
പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര് ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ കണക്കനുസരിച്ച് 2012 മുതല്‍ പ്രദേശത്തെ മുസ്ലീങ്ങള്‍ ഹിന്ദു ഘോഷയാത്രയെ എതിര്‍ത്തിരുന്നു. ഇസ്ലാമിക മതമൗലികവാദികള്‍ ഹിന്ദു ഉത്സവങ്ങളെ ‘പാപത്തിന്റെ ഘോഷയാത്ര’ എന്നാണ് വിശേഷിപ്പിക്കുന്നത്.
അതിനാല്‍ ഹിന്ദുക്കളുടെ ഉത്സവങ്ങളും ഘോഷയാത്രകളും തടയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു…മുസ്ലിം മതവിഭാഗം ഒരു പ്രത്യേക പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്നതിനാല്‍, മറ്റൊരു മത സമൂഹത്തെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ നിന്നോ ആ പ്രദേശത്തെ തെരുവുകളില്‍ ഘോഷയാത്ര നടത്തുന്നതില്‍ നിന്നോ തടയാന്‍ കഴിയില്ല.
പതിറ്റാണ്ടുകളായി ഒത്തൊരുമയോടെ നടത്തുന്ന ഉത്സവങ്ങളെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ അസഹിഷ്ണുതയുടെ പേരില്‍ നിരോധിക്കാന്‍ സാധ്യമല്ല.
മതപരമായ അസഹിഷ്ണുത അനുവദിക്കുകയാണെങ്കില്‍, അത് ഒരു മതേതര രാജ്യത്തിന് നല്ലതല്ല. ഏതെങ്കിലും രൂപത്തിലുള്ള അസഹിഷ്ണുത മുസ്ലിം മതവിഭാഗം ഉപേക്ഷിക്കണമെന്നും മതപരമായ ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തി സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മുസ്ലീങ്ങള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.