ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ടുതന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു.
ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനത് ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു.
ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ചു മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്.
ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്.
അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. -അല്ലു അർജുൻ