ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ ജ​യി​ൽ മോ​ചി​ത​നാ​യി; ഉ​ത്ത​ര​വ് വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ് അ​ല്ലു അ​ർ​ജു​ൻ; സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് ന​ട​നെ പു​റ​ത്തി​റ​ക്കി​യ​ത് ജ​യി​ലി​ന്‍റെ പി​ന്നി​ലൂ​ടെ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ ര​ണ്ട് സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ അ​ല്ലു അ​ര്‍​ജു​ൻ ജ​യി​ൽ മോ​ചി​ത​നാ​യി. കേ​സി​ൽ തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി താ​ര​ത്തി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ട​ക്കാ​ല ജാ​മ്യ ഉ​ത്ത​ര​വി​ന്‍റെ ഒ​പ്പി​ട്ട പ​ക​ർ​പ്പ് ജ​യി​ലി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ല്ലു അ​ർ​ജു​ന് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്നി​രു​ന്നു. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ വ​ൻ ആ​രാ​ധ​ക​പ​ട ത​ന്നെ ജ​യി​ൽ പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് അ​ദ്ദേ​ഹം ച​ഞ്ച​ൽ​ഗു​ഡ ജ​യി​ലി​ന്‍റെ പി​ന്നി​ലെ ഗേ​റ്റി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യെ​ന്ന കു​റ്റം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

ഒ​രു പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രി​ട​ത്ത് ന​ട​ന്‍ പോ​യ​ത് കൊ​ണ്ട് അ​പ​ക​ട​മു​ണ്ടാ​യെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment