തെന്നിന്ത്യൻ താരം അല്ലു അർജുന് തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിൽ കേസെടുത്തു. യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിതെയും കേസെടുത്തിട്ടുണ്ട്.
നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്ധ്രയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
എംഎൽഎയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. നേരത്തേ അനുമതി തേടാതെയാണ് അല്ലു അർജുനെ പങ്കെടുപ്പിച്ച് എംഎൽഎ റെഡ്ഡി പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.