ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത താരത്തെ14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുന്‍പാകെ അല്ലു അര്‍ജുനെ ഹാജരാക്കി.
അതേസമയം, തീയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയറ്റർ ജീവനക്കാരും കേസിലെ പ്രതികളാണ്.