തട്ടുകടയിലെത്തി ഭക്ഷണം കഴിക്കുന്ന അല്ലു അർജുന്റെ വീഡിയോ വൈറലാകുന്നു.
പുതിയ ചിത്രം പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ തട്ടുകടയിൽ എത്തിയത്.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്.
ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. താരം ദോശയും ഓർഡർ ചെയ്തു.
ദോശ കഴിച്ച് പോകാനായി പുറപ്പെട്ട താരം പണം നൽകിയപ്പോൾ പണം വാങ്ങാൻ ഉടമ തയ്യാറായില്ല.
എന്നാൽ താരം നിർബന്ധിച്ച് പണം കൈയ്യിൽ ഏൽപ്പിച്ചു. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത്.
സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചോദിച്ച താരത്തോട് അൽപം പ്രയാസത്തിലാണെന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഇതോടെ ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നും അല്ലു അർജുൻ പറഞ്ഞു.
സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ക്രിസ്മസിന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.