തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.
പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. അടുക്കും ചിട്ടയോടും കൂടി നടന്ന ക്യാമ്പായിരുന്നു അത്. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു.
കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആകുന്നതിനു കാരണക്കാർ ആയവർക്കെതിരേ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു.
ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത്
ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ വീഡിയോ ഫോണിൽ പകർത്തിയിരുന്നു. പക്ഷേ നേതാക്കളെത്തി അത് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നാണഅ പുറത്ത് വരുന്ന വിവരം.