ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍.
ചൊവ്വാഴ്ച ഉച്ചവരെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു.
കഴിഞ്ഞ 16ന് സിസേറിയന് നിശ്ചയിച്ചതാണ്. എന്നാല്‍ വേദനയില്ലെന്ന് പറഞ്ഞ് മാറ്റിവയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ഒരു കുഞ്ഞിന് അനക്കം ഇല്ലാതെയായി. എന്നാല്‍ തൊട്ടുമുമ്പ് സജിത ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയാറായില്ല. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ചെയ്യാം എന്നാണ് അറിയിച്ചത്.
പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം കുട്ടികളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അബ്ദുള്‍ സലാം അറിയിച്ചു.
ഒരു മറുപിള്ളയില്‍നിന്ന് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണകാരണമെന്നും സൂപ്രണ്ട് പറഞ്ഞു.
ഹരിപ്പാട് മഹാദേവിക്കാട് സ്വദേശികളായ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.