ചങ്ങനാശേരി: പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കർശനമാക്കുന്പോഴും ചില വാഹനങ്ങളുടെ പിന്നിലെ രജിസ്റ്റർ നന്പർ അവ്യക്തം.
ചില വാഹനങ്ങളുടെ രജിസ്റ്റർ നന്പറിനൊപ്പം പിന്നിലെ സിഗ്നലുകളും കാണാനാവുന്നില്ലെന്നും ലൈറ്റുകൾ തെളിയുന്നില്ലെന്നും പരാതിയുണ്ട്.
മുന്പിലും പിന്നിലും വശങ്ങളിലും കാണത്തക്കവിധം രജിസ്റ്റർ നന്പറുകൾ പ്രദർശിപ്പിക്കണമെന്ന നിബന്ധന നിലനിൽക്കുന്പോഴാണ് അധികാരികളുടെ കണ്മുന്പിലൂടെ ഇത്തരം നിയമലംഘനം നടത്തി വാഹനങ്ങൾ പായുന്നത്.
മണ്ണും മണലും പാറപ്പൊടിയും ഉൾപ്പെടെ കയറ്റിപ്പോകുന്ന ടിപ്പറും ടോറസും ഉൾപ്പെടെ വാഹനങ്ങളുടെ പിന്നിലെ ബ്രേക്ക് ലൈറ്റുകളുൾപ്പെടെ സിഗ്നലുകൾ കാണാനാവാതെ വരുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുമെന്നു വാഹന സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു.