ആ​സാ​ദി മു​ഴ​ക്കി ക​ന​യ്യ! നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ കാ​ണി​ക​ൾ അ​തേ​റ്റെ​ടു​ത്തു; ആ​വേ​ശ​പൂ​ർ​വം ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ജെഎ​ൻ​യു സ​മ​ര​നാ​യ​ക​നും സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ക​ന​യ്യ​കു​മാ​ർ ആ​ല​പ്പു​ഴ​യി​ൽ.

ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ക​ന​യ്യ എ​ത്തി​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ൽ പ്ര​സം​ഗ​ത്തി​നുശേ​ഷം സ​ദ​സി​ൽ നി​ന്നാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

ഉ​ട​ൻ ക​ന​യ്യ ആ​സാ​ദി മു​ഴ​ക്കി. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ അ​തേ​റ്റെ​ടു​ത്ത​ത്.

വ​ർ​ഗീ​യ​ത​യെ തു​ര​ത്തു​വാ​നും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും സം​ര​ക്ഷി​ക്കാ​നും ഇ​ട​തു​പ​ക്ഷ​ത്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നും അ​തി​നാ​യി കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും ക​ന​യ്യ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​നു ഒ​രി​ക്ക​ലും മാ​തൃ​ക​യാ​കാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​ണ് ഗു​ജ​റാ​ത്ത് മോ​ഡ​ൽ എ​ന്നും അ​തി​നു പ​ക​രം വ​യ്ക്കാ​ൻ കേ​ര​ള മോ​ഡ​ൽ മാ​ത്ര​മേ​യു​ള്ളൂ​യെ​ന്നും കേ​ര​ള മോ​ഡ​ൽ എ​ന്ന​ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ക​ന​യ്യ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലാ​ണ് ക​ന​യ്യ കു​മാ​ർ പ്ര​സം​ഗി​ച്ച​ത്. മൂ​ന്നി​ട​ങ്ങ​ളി​ലും സ​ദ​സ്യ​ർ ക​ന​യ്യ​യു​ടെ മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​ച്ചു.

Related posts

Leave a Comment