അ​തി​വേ​ഗം… മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ത്യാ​വ​ശ്യ​ മ​രു​ന്നു​ക​ൾ വ​ള​രെ വേ​ഗം എ​ത്തി​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പം…

ആ​ല​പ്പു​ഴ: മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ത്യാ​വ​ശ്യ​ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യം തേ​ടാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ജി​ല്ല​ക​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ലേ​യ്ക്ക് വ​ള​രെ വേ​ഗം എ​ത്തി​ച്ച് അ​ഗ്നി​ര​ക്ഷാ സേ​ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പം.

തൃ​പ്പൂ​ണി​ത്തു​റ അ​ന്പി​ളി ന​ഗ​റി​ൽ നി​ബി​ൻ – ദീ​പ ദ​ന്പ​തി​മാ​രു​ടെ എ​ക മ​ക​നാ​യ 6 വ​യ​‌​സു​കാ​ര​ൻ ആ​ൽ​ഫി നാ​ലു വ​ർ​ഷ​മാ​യി ക​ഴി​ക്കു​ന്ന ബ്ര​യി​ൻ ട്യൂ​മ​റി​നു​ള്ള മ​രു​ന്ന് ഒ​ന്നി​ന് രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കാ​സ​ർ​കോ​ട്ടേ​യ്ക്കും പാ​ല​ക്കാ​ട്ടേ​യ്ക്കും ജീ​വ​ൻ ര​ക്ഷാ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്ത് നി​ന്നും ക​ണി​ച്ചു​കു​ള​ങ്ങ​ര, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി.ആ​ലു​വ​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്കും മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി.

വി​വി​ധ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ മ​രു​ന്നു​ക​ൾ കൈ​മാ​റി​യാ​ണ് നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലെ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment