തനിച്ചല്ല, ഒപ്പമുണ്ട്! സംഭരണ കേന്ദ്രത്തിലേക്ക് കൂടുതൽ സഹായങ്ങളെത്തിച്ച് സുമനസുകൾ

ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ത​ങ്ങ​ളാ​ലാ​വു​ന്ന ത​ര​ത്തി​ലു​ള്ള സ​ഹാ​യം എ​ത്തി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് ജി​ല്ല​യി​ലെ സു​മ​ന​സ്സു​ക​ൾ. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹാ​യ സാ​മ​ഗ്രി​ക​ളു​ടെ സം​ഭ​ര​ണ​ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​തു​വ​രെ സ​ഹാ​യം എ​ത്തി​ച്ച​ത് ധാ​രാ​ളം പേ​രാ​ണ്.

വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​ങ്ങ​നെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ നി​ന്നു​മു​ള്ള സ​ഹാ​യ​ങ്ങ​ളാ​ണ് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​യ, ടൂ​ത്ത്പേ​സ്റ്റ് ബ്ര​ഷ് തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​മ​ഗ്രി​ക​ൾ, കു​പ്പി​വെ​ള്ളം, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ചെ​റി​യ തോ​ത് മു​ത​ൽ വ​ലി​യ അ​ള​വി​ൽ വ​രെ​യും എ​ത്തി​ച്ചേ​രു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ ചേ​ർ​ന്ന് 1150 കി​ലോ റ​വ​യാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ സ​ഹാ​യ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങ് എ​ന്ന പേ​രി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഏ​റ്റു​വാ​ങ്ങി.

ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​ബ് ക​ള​ക്ട​ർ കൃ​ഷ്തേ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ് ഉ​മേ​ഷ്, സെ​ക്ര​ട്ട​റി ജി. ​ഹ​രി​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​വി​ടെ സ​മാ​ഹ​രി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ളും സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ഇ​വി​ടെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​വ ഏ​റ്റു​വാ​ങ്ങി.

സം​ഭ​ര​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ത​ന്നെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ റു​യ ര​ഹ​ന ത​ന്‍റെ ചെ​റി​യ സ​ന്പാ​ദ്യ​മ​ട​ങ്ങി​യ കു​ടു​ക്ക​യാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് മാ​തൃ​ക​യാ​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ഹാ​യ​ങ്ങ​ൾ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​ൻ. ബീ​ന​യ്ക്കാ​ണ് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല.

Related posts