കോഴിക്കോട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ അവരെ ജയിലിലടയ്ക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. നടന് ദിലീപ് അത്ര വലിയ ആളാണെന്ന് തോന്നുന്നില്ല. സ്ത്രീകളെ അപമാനിച്ചാൽ വേഗം നടപടി സ്വീകരിക്കണം.
അതേസമയം ഒരു സമൂഹത്തിന്റെ ചര്‍ച്ച ഇതുമാത്രമാവരുതെന്നും അദ്ദേഹം പറഞ്ഞു. ജനശക്തി 24-ാം സംസ്ഥാനസമ്മേളനവും നിപ്പാവൈറസിനെതിരേ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരേയും മറ്റു പ്രമുഖരേയും അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.