നിലവില്‍ രാജ്യസഭാ എംപിയായ അല്‍ഫോന്‍സ് കണ്ണന്താനം ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുകയാണ്. കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷകള്‍ ഒന്നും തന്നെയില്ലെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളെല്ലാമുള്ളത്.
എറണാകുളത്ത് തന്റെ ജയം ഉറപ്പാണെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കമില്ലെന്നും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു. എറണാകുളം തന്റെ രണ്ടാം വീടാണെന്നും അതുകൊണ്ട് തന്നെ എറണാകുളം കാരുടെയെല്ലാം സ്നേഹം വോട്ടായി തനിക്ക് ലഭിക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അല്‍ഫോന്‍സ് കണ്ണന്താനം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബി.ജെ.പി ഏറെ പ്രതീക്ഷവയ്ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.