കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര സര്‍ക്കാരിന്റെ വൈ വിഭാഗം സുരക്ഷ വേണ്ടെന്നുവച്ചു. അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതു സര്‍ക്കാരിന് അനാവശ്യ ചെലവാണ് വരുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണിത്. വാഹനത്തില്‍ ഒപ്പം യാത്രചെയ്യാന്‍ ഒരു പഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍ മാത്രം മതിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 25നു ടൂറിസം മന്ത്രാലയത്തിന്റെ ഓഫിസുള്‍പ്പെട്ട ട്രാന്‍സ്പോര്‍ട്ട് ഭവനിലേക്കു സ്വന്തം കാര്‍ സ്വയം ഓടിച്ചുവന്ന കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
സ്വന്തം കാറില്‍ ഔദ്യോഗിക സൂചനകള്‍ ഒന്നുമില്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. ഓഫീസിലേയ്ക്കു പോകും വഴി പാര്‍ലമെന്റ് ഹൗസിനു സമീപത്തെ ട്രാന്‍സപോര്‍ട്ട് ഭവനിലെ ഓഫീസിലേക്ക് സ്വയം കാറോടിച്ചെത്തിയ മന്ത്രിയെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ സിഐഎസ്എഫ് ഉദ്യോഗസഥര്‍ തടയുകയായിരുന്നു. കാറില്‍ എത്തിയത് മന്ത്രിയാണെന്ന് അവര്‍ക്ക് ആദ്യം മനസ്സിലായില്ല. ആരാണെന്നു തിരക്കിയ ഉദ്യോഗസഥര്‍ പാസുണ്ടെങ്കില്‍ മാത്രമേ പ്രവേശിക്കാനാവൂ എന്നും വ്യകതമാക്കി.
സ്വകാര്യവാഹനത്തില്‍ എത്തിയതാണ് മന്ത്രിയെ സുരക്ഷാ ഉദ്യോഗസഥരുടെ ഗേറ്റ് പരിശോധനയില്‍ കുരുക്കിയത്. മന്ത്രിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസഥരുടെ ജാഗ്രതയെ മന്ത്രി പ്രശംസിക്കുകയാണുണ്ടായത്. ഞായറാഴ്ചകളില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താതെയാണു മന്ത്രി ഓഫിസിലെത്തി ജോലിചെയ്യുന്നത്. വിമാനത്തില്‍ ബിസിനസ് ക്ലാസ് അര്‍ഹതയുണ്ടെങ്കിലും അദ്ദേഹം ഇക്കോണമി ക്ലാസിലാണു യാത്ര ചെയ്യുക. പലപ്പോഴും മന്ത്രി ഇക്കോണമി ക്ലാസിലും ഉദ്യോഗസ്ഥര്‍ ബിസിനസ് ക്ലാസിലുമായാകും യാത്ര.