ഞങ്ങള്‍ക്ക് ജയിക്കുക എന്നതിനോടൊപ്പം, കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകകഷിയായ കോണ്‍ഗ്രസിനെ മറികടന്ന് എന്‍പിപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരിന് കളമൊരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ പ്രചാരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
കോണ്‍ഗ്രസിന് വോട്ട് എങ്ങനെ കുറയ്ക്കാം എന്നത് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ പ്രചാരണം. ഞങ്ങള്‍ക്ക് ജയിക്കണം, അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്. ഏത് പ്രാദേശിക പാര്‍ട്ടി ജയിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ അധികം ചിന്തിച്ചില്ല. പ്രചാരണത്തിന്റെ ഘട്ടത്തിന്റെ ഒരിക്കല്‍ പോലും ഒരു പ്രാദേശിക കക്ഷിക്കെതിരെയും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. കണ്ണന്താനം പറഞ്ഞു.
അപ്രതീക്ഷിതമായ സഖ്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരുണ്ടാക്കുന്നതിലേക്ക് ചര്‍ച്ചയെത്തിയതില്‍ തികഞ്ഞ സന്തോഷമുണ്ട്. മേഘാലയത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല അമിത് ഷാ നല്‍കിയത് കണ്ണന്താനത്തിനായിരുന്നു. കണ്ണന്താനം ചെന്നതുകൊണ്ടാണ് മേഘാലയയില്‍ ബിജെപിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതിരുന്നതെന്നും പരിഹാസമുയര്‍ന്നിരുന്നു.