കൃത്യസമയത്ത് ക്ഷണിച്ചില്ല! വിമാനത്താവള ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചെന്ന് കാണിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പടിക്കല്‍ നില്‍ക്കുമ്പോള്‍ വിവാദങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വിടാതെ പിന്തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്.

വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനസര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കണ്ണന്താനം കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്നും ക്ഷണിച്ചവരുടെ ആദ്യ പട്ടികയില്‍ തന്റെ പേരില്ലെന്നുമാണ് കണ്ണന്താനത്തിന്റെ ആരോപണം.

ഉദ്ഘാടനചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമെന്ന് പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണിപൂര്‍ത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചിരുന്നു.

Related posts