മുഹമ്മ: കുറുവ സംഘമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ നാടൻ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി.
എസ്.എന്‍ പുരം കാര്ത്തുവെളി ദീപു(22), കഞ്ഞിക്കുഴി എട്ടാം വാര്‍ഡില്‍ കൂട്ടേഴത്ത് വീട്ടില്‍ അരുൺ (ജിത്ത് -18) എന്നിവരും ഒരു 16 കാരനുമാണ് പിടിയിലായത്. മാരാരിക്കുളം, അര്‍ത്തുങ്കല്‍,ആലപ്പുഴ സൗത്ത്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലെ പ്രതികളാണിവർ.
കൂറ്റുവേലിയിലെ വളര്‍ത്തുമത്സ്യം വില്പന കേന്ദ്രത്തില്‍ നിന്ന് തിലോപ്പിയ മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
പതിനൊന്നാം മൈലില്‍ പുലര്‍ച്ചെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത കേസിലും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസിലും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകളിലാണ് കണ്ണമാലിയിലും കുത്തിയതോട്ടിലുമെത്തി സ്വർണമാല തട്ടിയെടുത്തത്.
രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ട് കെട്ടി കുറുവാസംഘത്തിന്റെ മോഡലിലായിരുന്നു മോഷണം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ദീപും അരുണും ബന്ധുക്കളാണ്. ദീപുവാണ് മോഷണത്തിന് നേതൃത്വം നല്‍കുന്നത് .
മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്.രാജേഷ്, എസ്ഐമാരായ സെസില്‍, എ.സഞ്ജീവ് കുമാര്‍, എഎസ്ഐമാരായ ജാക്സണ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കോടതിയിൽ ഹാജരാക്കി.