ചേര്‍ത്തല: ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പോലീസിന്റെ പിടിയില്‍. ചേര്‍ത്തല നഗരസഭ 12-ാം വാര്‍ഡ് കൊച്ചുവെളി വീട്ടില്‍ അഖില്‍ (22) ആണ് പിടിയിലായത്.
സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെ വിവിധ ഗ്രൂപ്പുകളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയായിരുന്നു. കൂടാതെ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്തതായും സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേനാളായി പോലീസ് സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ചേര്‍ത്തല പോലീസ് സ്റ്റേഷന് ഓഫീസര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ എം. ലൈസാദ് മുഹമ്മദ്, ജൂണിയര്‍ എസ്ഐ അഭിലാഷ്, ഗ്രേഡ് എസ്ഐ കെ. ബാബു, സിപിഒമാരായ രഞ്ജിത്ത്, അജിത്ത്, വനിതാ സിപിഒ ഷൈനിമോള് എന്നിവരും ആലപ്പുഴ സൈബര്‍ സെല്ലിലെ സീനിയര്‍ സിപിഒ അഫ്സല് എന്നിവര്‍ ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.