അമ്പലപ്പുഴ: സുഹൃത്തിന്റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പുന്നപ്ര വടക്ക് പഞ്ചായത്ത് 14 ആം വാര്‍ഡ് തൈവെളിയില്വീട്ടില് വാടകക്ക് താമസിക്കുന്ന അനിലിന്റെ മക്കള്‍ അദ്വൈത്(13)അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
രാവിലെ 9.30 ഓടെയാണ് സുഹൃത്തിനോടൊപ്പം ഇരുവരും പറവൂര്‍ കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോയത്.
ഏറെ വൈകിയും കുട്ടികള്‍ മടങ്ങിവരാതിരുന്നതിനാല്‍ അനിലിന്റെ മാതാവ് അന്വക്ഷിച്ച് കൂട്ടുകാരന്റെ വീട്ടിലെത്തി.
എന്നാല്‍ ഒരു മണിക്കൂര്‍ മുമ്പ് ഇരുവരും മടങ്ങിപ്പോയെന്നാണ് സുഹൃത്ത് പറഞ്ഞത്. ഉച്ചയോടെയും കാണാതായതിനെ തുടര്‍ന്ന് വിവരം പുന്നപ്ര പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വക്ഷണത്തില് ഇരുവരും കുറവപ്പാടത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോയതായി താന്‍ കണ്ടെന്നാണ് സുഹൃത്ത് പറഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിതെരച്ചില് നടത്തുകയായിരുന്നു.
കൃഷിയില്ലാത്തതിനാല്‍ പാടത്ത് വെള്ളം കയറ്റിയിട്ടുള്ളതിനാല്‍ പുറബണ്ടിലെ കുഴിയും വെള്ളവും നീന്തിവേണം യാത്രചെയ്യാന്‍.
ഇതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണതാകാം. പറവൂര്‍ സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ്,ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
മാതാവ് പരേതയായ അശ്വതി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.