തലശേരി: ലഹരി മാഫിയയുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വാഹന ഒാൾട്ടറേഷൻ മാഫിയ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിലാണ് മോട്ടോർ വാഹന ഒാൾട്ടറേഷൻ മാഫിയയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ആഡംബര വാഹന ഭ്രമക്കാരായ നിരവധി യുവതി – യുവാക്കളാണ് ഈ മാഫിയയുടെ വലയിൽ പെട്ടിട്ടുള്ളത്. അർധ രാത്രിയിൽ ഓഫ് റോഡുകളിലും ആളൊഴിഞ്ഞ പാതകളിലും ഈ സംഘം പന്തയം വെച്ചു കൊണ്ടുള്ള വാഹന റെയ്സിംഗ് നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി ഒാൾട്ടർ ചെയ്ത വാഹനങ്ങളാണ് ഈ റെയ്സിംഗിൽ പങ്കെടുക്കുന്നത്. ഇത്തരത്തിൽറേസിംഗിനെത്തുന്ന ആഡംബര വാഹന ഭ്രമക്കാരായ യുവതി – യുവാക്കളെ തന്ത്രത്തിൽ ലഹരിയുടെ പിടിയിലേക്ക് എത്തിക്കുകയാണ് സംഘം ചെയ്തു വരുന്നത്. ഇത്തരത്തിൽ ലഹരിക്കടിമപ്പെടുന്ന യുവാക്കളെ പിന്നീട് സെക്സ് റാക്കറ്റുമായും ബന്ധപ്പെടുത്തിയിട്ടുള്ളതായും അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കോട്ടയം, ഇടുക്കി, … Continue reading വണ്ടികളിൽ നടക്കുന്നത്..!സംസ്ഥാനത്തു വാഹന ഓൾട്ടറേഷൻ മാഫിയ; ലഹരിയും സെക്സും വാതുവയ്പും റേസും; ഇരകളായി നിരവധി യുവതി യുവാക്കൾ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed