ഗാന്ധിനഗർ (കോട്ടയം): ഹോം ക്വാറന്റിയിൽ കഴിഞ്ഞിരുന്ന യുവാവിനെ സാനിറ്റൈസർ കുടിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് (27) നെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ എത്തിച്ചത്.
ദിവസങ്ങൾക്കു മുന്പു പൂനൈയിൽ നിന്ന് വന്നതിനാൽ ഹോം ക്വാറന്റിയിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. വീട്ടിൽ കഴിഞ്ഞിരുന്ന യുവാവ് ഇന്നു രാവിലെ സാനിറ്റൈസർ കുടിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു.