ആലുവയിൽ കാറിടിച്ച് പരിക്കേറ്റ ഏഴ് വയസുകാരൻ വെന്‍റിലേറ്ററിൽ തുടരുന്നു; അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്‌പി

ആ​ലു​വ: കു​ട്ട​മ​ശേ​രി​യി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്തി​ന്‍റെ(​ഏ​ഴ്) ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഓ​ട്ടോ​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ നി​ഷി​കാ​ന്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പിന്നാലെ വന്ന കാ​ർ ക​യ​റി​യി​റ​ങ്ങുകയായി​രു​ന്നു. കുട്ടിയെ ഇടിച്ച ശേഷം കാർ നി​ർ​ത്താ​തെ പോയി. അന്വേഷണത്തിൽ കാ​റി​ന്‍റെ ഉ​ട​മ​യേ​യും സു​ഹൃ​ത്തി​നേ​യും ഇ​ന്ന​ലെ പി​ടി​കൂ​ടി.

കാ​ര്‍ ഓ​ടി​ച്ച​ത് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി ഷാ​ന്‍ പി​ടി​യി​ലാ​യി. കാ​റി​ന്‍റെ ഉ​ട​മ​യാ​യ ര​ജ​നി​യു​ടെ സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്ന് ആ​ലു​വ ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു. നേ​ര​ത്തെ, കാ​ര്‍ ഓ​ടി​ച്ച​ത് ബ​ന്ധു​വാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി പ​റ​ഞ്ഞി​രു​ന്ന​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കു​ട്ട​മ​ശേ​രി​യി​ൽ അ​ച്ഛ​ന്‍ പ്ര​ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​രു​ന്ന നി​ഷി​കാ​ന്ത് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ കു​ട്ടി എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ല്‍ നി​ന്നും വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോവുകയായിരുന്നു.

അ​പ​ക​ട​ത്തി​ല്‍ പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടും വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ന്‍​സ്‌​പെ​ക​ട​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​നാ​ണ് പോ​ലീ​സു​കാ​ര്‍ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

 

Related posts

Leave a Comment