കൊച്ചി: ആലുവ കൊലപാതക കേസില് കോടതി വിധി വന്ന ദിവസത്തിനും പ്രധാന്യമുണ്ട്. കുട്ടികള്ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള് തടയാന് 2012ല് പാര്ലമെന്റ് പാസാക്കിയ പോക്സോ ആക്ട് അഥവാ പ്രൊട്ടക്ഷന് ഓഫ് ചില്ഡ്രന്സ് ഫ്രെം സെക്ഷ്വല് ഒഫന്സസ് നിലവില് വന്നത് ഇതേ ദിവസമാണ്.
2019ലെ നിയമത്തില് ഭേദഗതിയിലൂടെ പരമാവധി ശിക്ഷ ജീവര്യന്തം എന്നതിന് പകരം വധ ശിക്ഷയാക്കി ഉയര്ത്തി. പോക്സോ നിയമത്തില് ജാമ്യം ലഭിക്കുന്ന ഒരു വകുപ്പ് മാത്രമേ ഉള്ളൂ.
അത് കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ച് വെച്ചു എന്നത് മാത്രമാണ്. ആറ് മാസം തടവ് ലഭിക്കാവുന്ന ഈ കുറ്റം ഒഴികെ മറ്റ് 23 വകുപ്പുകള്ക്കും പോലീസിന് ജാമ്യം നല്കാനാകില്ല.
ഇന്ത്യന് ശിക്ഷാ നിയമം, ബലാത്സംഗം കുറ്റത്തിന് ഏറ്റവും കുറഞ്ഞത് 10 വര്ഷം തടവാണ് നിഷ്കര്ഷിക്കുന്നത്. പക്ഷേ പോക്സോ ആക്ടില് അത് 20 വര്ഷമാണ്.
കേസിന്റെ നാള് വഴികള്
2023 ജൂലൈ 28
ബിഹാര് സ്വദേശികളായ അതിഥിത്തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ വൈകിട്ടോടെ കാണാതാകുന്നു. രാത്രി ഏഴോടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പോലീസില് പരാതി നല്കി. എട്ടോടെ പോലീസ് കേസെടുക്കുന്നു.
സിസിടിവി ദൃശ്യങ്ങളില്നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില് രാത്രി 9.30ന് പ്രതി അസ്ഫാക് ആലം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പോലീസിനു മൊഴി നല്കി.
ജൂലൈ 29
രാവിലെ നടന്ന ചോദ്യം ചെയ്യലില് കുട്ടിയെ മറ്റൊരാള്ക്ക് വിറ്റതായി ഇയാള് പോലീസിനോട് പറയുന്നു. 21 മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് ആലുവ മാര്ക്കറ്റിനു സമീപത്തെ മാനില്യങ്ങള്ക്കിടയില്നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ജൂലൈ 30
പ്രതി അസ്ഫാകിനെ കോടതയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ജൂലൈ 31
ദേശീയ ബാലാവകാശ കമ്മിഷന് കേസെടുത്തു.
ഓഗസ്റ്റ് 01
പ്രതി അസ്ഫാക് മുമ്പും പോക്സോ കേസില് ശിക്ഷ അനുഭവിച്ചയാളാണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. പ്രതിയെ ചോദ്യംചെയ്യാന് 10 ദിസവത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില് വിട്ടു.
ഓഗസ്റ്റ് 03
അസ്ഫാകിനെ ആലുവ മാര്ക്കറ്റിലെത്തിച്ചു തെളിവെടുത്തു. കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗവും രണ്ടു ചെരുപ്പുകളും പോലീസ് കണ്ടെടുത്തു.
ഓഗസ്റ്റ് 06
പ്രതി അസ്ഫാകിനെ അയാള് താമസിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
സെപ്റ്റംബര് 01
കേസില് പോലീസ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചു.
ഒക്ടോബര് 04
കേസില് വിചാരണ ആരംഭിച്ചു. 26 ദിവസത്തിനുള്ളില് വിചാരണ പൂര്ത്തിയാക്കുന്നു.
നവംബര് 04
പ്രതി കുറ്റക്കാരനെന്ന് എറണാകുളം പോക്സോ പ്രത്യേക കോടതി കണ്ടെത്തി.
നവംബര് 14
ശിക്ഷാവിധി പ്രഖ്യാപിച്ചു