തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തത്തതില് പ്രതികരിച്ച് മന്ത്രി ആര്. ബിന്ദു.
എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു.
സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
സ്ത്രീസുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.