ആ​ലു​വ​യി​ലെ ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം;43 സാ​ക്ഷി​ക​ള്‍, 95 രേ​ഖ​ക​ള്‍, 10 തൊ​ണ്ടി​മു​ത​ല്‍


കൊ​ച്ചി: ആ​ലു​വ​യി​ല്‍ ബാ​ലി​ക​യെ ക്രൂ​ര​മാ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍ സാ​ക്ഷി​വി​സ്താ​രം പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ന് പ്ര​തി​യെ കോ​ട​തി നേ​രി​ട്ട് ചോ​ദ്യം ചെ​യ്യും.

സി​ആ​ര്‍​പി​സി 313 പ്ര​കാ​രം വി​ധി​ക്കു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ്ര​തി അ​സ്ഫാ​ക് ആ​ല​ത്തി​നെ കോ​ട​തി നേ​രി​ട്ട് ചോ​ദ്യം ചെ​യ്യു​ന്ന​ത്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​പ​ത്രം ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ലും പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​ത് പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

എ​ന്നാ​ല്‍ ഇ​ത് കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഈ ​കേ​സ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കു​റ്റ​കൃ​ത്യം ന​ട​ന്ന് മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തി​ന​കം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

കു​റ്റ​കൃ​ത്യം ന​ട​ന്ന് 83 ദി​വ​സ​ത്തി​ന​കം പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം പൂ​ര്‍​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം സാ​ക്ഷി​വി​സ്താ​രം എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​സോ​മ​ന്‍ മു​മ്പാ​കെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി.​മോ​ഹ​ന്‍​രാ​ജ് ഹാ​ജ​രാ​യി.

ഓ​ഗ​സ്റ്റ് 28ന് ​വീ​ടി​ന് മു​ന്നി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ബാ​ലി​ക​യെ സ​മീ​പ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ്ര​തി മ​ധു​ര​പാ​നീ​യം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം മ​ദ്യം ന​ല്‍​കു​ക​യും ആ​ലു​വ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കു​ട്ടി ധ​രി​ച്ചി​രു​ന്ന ബ​നി​യ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പ​ണം. ഓ​ഗ​സ്റ്റ് 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി വി​വേ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് എ​സ്എ​ച്ച്ഒ എം.​എം. മ​ഞ്ജു​ദാ​സ് കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

പ്രാ​ഥ​മി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ച്ച വി​ചാ​ര​ണ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി. 99 സാ​ക്ഷി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന കേ​സി​ല്‍ 43 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ വി​സ്ത​രി​ച്ചു. 95 രേ​ഖ​ക​ളും 10 തൊ​ണ്ടു​മു​ത​ലു​ക​ളും തെ​ളി​വി​ലേ​യ്ക്കാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

കു​ട്ടി​യെ വീ​ടി​ന് മു​മ്പി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു മു​ത​ല്‍ ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലേ​യ്ക്ക് ബ​സി​ല്‍ പോ​കു​ന്ന​തും മാ​ര്‍​ക്ക​റ്റി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തി​ലേ​യ്ക്ക് പോ​കു​ന്ന​തു​വ​രെ നേ​രി​ല്‍ ക​ണ്ട സാ​ക്ഷി​ക​ളെ കോ​ട​തി​യി​ല്‍ വി​സ്ത​രി​ച്ചു. പ്ര​തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പ്ര​തി​യു​ടെ ബീ​ജ​വും മ​റ്റും കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും വ​സ്ത്ര​ങ്ങ​ളി​ലും ഉ​ള്ള​താ​യും കു​ട്ടി​യു​ടെ ര​ക്തം പ്ര​തി​യു​ടെ വ​സ്ത്ര​ങ്ങ​ളി​ല്‍ ഉ​ള്ള​താ​യും തി​രു​വ​ന​ന്ത​പു​രം എ​ഫ്എ​സ്എ​ല്‍​ലെ രാ​സ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു.

ബാ​ലി​ക​യു​ടെ ആ​ന്തി​ര​കാ​വ​യ​വ​ങ്ങ​ളി​ല്‍ 100 എം​എ​ല്‍ ര​ക്ത​ത്തി​ല്‍ 56 എം​ജി എ​ന്ന തോ​തി​ല്‍ മ​ദ്യം ക​ണ്ടെ​ത്തി​യ​താ​യി രാ​സ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. പ്ര​തി സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യം ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പ്ര​തി​ക്ക് മ​ല​യാ​ളം അ​റി​യാ​ത്ത​തി​നാ​ല്‍ എ​ല്ലാ സാ​ക്ഷി​ക​ളു​ടേ​യും മൊ​ഴി വി​ചാ​ര​ണ​യ്ക്കു ശേ​ഷം പ​രി​ഭാ​ഷ​ക​യാ​യ അ​ഡ്വ. ബി​നി എ​ലി​സ​ബ​ത്ത് ഹി​ന്ദി​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി പ്ര​തി​ക്ക് മ​ന​സി​ലാ​ക്കി ന​ല്‍​കി.

പ്ര​തി​ക്ക് വേ​ണ്ടി ചീ​ഫ് ഡി​ഫ​ന്‍​സ് കൗ​ണ്‍​സ​ല്‍ അ​ദീ​പ്. എം. ​നെ​ല്‍​പു​ര​യി​ൽ ആ​ണ് ഹാ​ജ​രാ​യ​ത്. ലീ​ഗ​ല്‍ സെ​ല്‍ അ​ഥോ​റി​റ്റി കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ഡ്വ. സ​ന്ധ്യാ രാ​ജു, അ​ഡ്വ. ത​നൂ​ജ, റോ​ഷ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​രും കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment