ആലുവയിൽ അ​ഞ്ചു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ശി​ക്ഷാ വി​ധി നാ​ളെ


കൊ​ച്ചി: ആ​ലു​വ​യി​ല്‍ അ​ഞ്ചു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​സ​ഫാ​ക് ആ​ല​മി​നെ​തി​രാ​യ ശി​ക്ഷ നാ​ളെ വി​ധി​ക്കും. എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി​യാ​ണ് കേ​സി​ല്‍ വി​ധി പ​റ​യു​ക.

അ​തി​വേ​ഗം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ സം​ഭ​വം ന​ട​ന്ന് 110-ാം ദി​വ​സ​മാ​ണ് ശി​ക്ഷാ വി​ധി. ശി​ശു​ദി​ന​ത്തി​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​മ്പോ​ള്‍ പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ.

ജൂ​ലൈ 28നാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യ അ​ഞ്ചു വ​യ​സു​കാ​രി​യെ പ്ര​തി അ​സ​ഫാ​ഖ് ആ​ലം വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി​യി​ലു​ള്ള കേ​സി​ല്‍ അ​സ​ഫാ​ക് ആ​ല​മി​നെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ന്‍ കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നു. കൊ​ല​പാ​ത​കം, പീ​ഡ​നം, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ തെ​ളി​ഞ്ഞ​ത്.

പ്ര​തി മാ​ന​സാ​ന്ത​ര​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന റി​പ്പോ​ര്‍​ട്ടും കോ​ട​തി പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ശി​ക്ഷാ വി​ധി.

Related posts

Leave a Comment