ആലുവ: പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ഇൻഫോപാർക്ക് അടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ച് ഉൗർജിതമാക്കി. കാക്കനാട്, കളമശേരി ഭാഗങ്ങളിലെ ഐടി സ്ഥാപനങ്ങളിലും സമീപത്തെ ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത മൃതദേഹത്തിന്റെ ചിത്രങ്ങൾ സഹിതം നൽകിയാണ് പോലീസ് അന്വേഷിക്കുന്നത്.
ഇതിനിടയിൽ ഈ മേഖലകളിലെ ചിലരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ മുതൽ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ രേഖാചിത്രം തയാറാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആലുവ യുസി കോളജിനു സമീപത്തെ കുളിക്കടവിൽ പുതപ്പിൽ പൊതിഞ്ഞ് ഭാരമേറിയ കോണ്ക്രീറ്റ് കല്ലുകളിൽ കെട്ടിതാഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.