ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യിലെ ലഹരി വിമോചന കേന്ദ്രത്തിൽ  രോഗികൾ തമ്മിൽ ഏറ്റുമുട്ടി; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ആ​ലു​വ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ആ​ലു​വ ചൂ​ണ്ടി സ്വ​ദേ​ശി ചി​പ്പി​യാ​ണ് മ​രി​ച്ച​ത്. വി​ശാ​ൽ, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​​യെ​ന്നു സം​ശ​യി​ക്കു​ന്ന ചൂ​ണ്ടി സ്വ​ദേ​ശി​യാ​യ മ​ണി ക​ണ്ഠ​ൻ ഒ​ളി​വി​ലാ​ണ്.

ഇ​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ലെ ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രാ​ണ്. ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts