ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി (25) യാണ് ആലുവ മണപ്പുറത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
കൊലപാതകം നടന്ന ശേഷം ഉളിയന്നൂർ സ്വദേശി അടങ്ങുന്ന രണ്ടംഗ സംഘം ബൈക്കിൽ കയറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ ജോസൂട്ടിയെ കണ്ടത്.
ആലുവ മണപ്പുറത്തെ കുട്ടി വനത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ആലുവ പോലീസെത്തി നടപടികൾ സ്വീകരിച്ചു.